KeralaNEWS

ദളിതരെ മേല്‍ശാന്തിയാക്കാമെന്ന് ഹിന്ദുഐക്യവേദി; ശബരിമലയിൽ നവ വിപ്ലവത്തിൻ്റെ ശാഖ നാദം മുഴങ്ങുമോ…?

ദളിതരെ ശബരിമല മേല്‍ശാന്തിയാക്കുന്നില്‍ എതിര്‍പ്പില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ യദുകൃഷ്ണൻ എന്ന ദളിതനെ പൂജാരിയാക്കിയതിനെ എതിര്‍ത്തവരല്ല തങ്ങളെന്നും ശബരിമലയില്‍ ദളിതനെ മേല്‍ശാന്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആര്‍.വി ബാബു ഒരു പ്രമുഖ ചാനൽ പരിപാടിയിൽ പങ്കെടുത്തു കൊണ്ടു പറഞ്ഞു. സനാതന ധർമ്മൾ സംരക്ഷിക്കാൻ വീറോടെ പോരാടുന്ന രാഹുല്‍ ഈശ്വർ ആര്‍.വി ബാബുവിന്റെ നിർദ്ദേശത്തെ പിന്തുണച്ചു

”ദളിതനായ യദുകൃഷ്ണനെ കഴിഞ്ഞസര്‍ക്കാര്‍ പൂജാരിയാക്കി. പല സ്ഥലങ്ങളിലും എതിര്‍പ്പുണ്ടായപ്പോള്‍ അത് അവിടെ ചെന്ന് പരിഹരിച്ചവരാണ് ഞങ്ങള്‍. ശബരിമല മേല്‍ശാന്തിയെ തീരുമാനിക്കുന്നത് ഹിന്ദു ഐക്യവേദിയല്ല. ദളിതനെ മേല്‍ശാന്തിയാക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.” ആര്‍.വി ബാബു നിലപാടു വ്യക്തമാക്കിയപ്പോൾ
രാഹുല്‍ ഈശ്വറും പിന്തുണച്ചു:

”ഈഴവ, നായര്‍ സമുദായത്തിലെ രണ്ടു പേരെ ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന് വ്യക്തിപരമായി വിളിച്ചുകൊണ്ടു പോയി അപേക്ഷ കൊടുപ്പിച്ചയാളാണ് ഞാന്‍. ഇത് സിസ്റ്റത്തെ തകര്‍ക്കാനുള്ള നീക്കമല്ല. നവോത്ഥാനത്തോട് എല്ലാവര്‍ക്കും യോജിപ്പാണ്. പക്ഷെ ഇത് തകര്‍ക്കണമെന്ന ഉദേശത്തോടെ ഇടപെടുന്നവര്‍ അല്ല വേണ്ടത്. ഭരണഘടനയെ ഉപയോഗിച്ച് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ആചാര്യമാരും വിശ്വാസികളും ഒന്നിച്ചു ചേര്‍ന്നൊരു നവോത്ഥാനം വരുകയാണെങ്കില്‍ ബഹുഭൂരിപക്ഷവും സ്വീകരിക്കും. അത് യദുകൃഷ്ണന്റെ വിഷയത്തിലാണെങ്കിലും…” ചുരുക്കത്തിൽ കേരളത്തിൽ നവോത്ഥാനം വരുകയായി. നവ വിപ്ലവത്തിൻ്റെ ശാഖ നാദം ശബരിമലയിൽ നിന്നു തന്നെ മുഴങ്ങട്ടെ…!

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker