NewsThen Special

38 ഭാര്യമാര്‍, 89 മക്കള്‍, 33 പേരമക്കള്‍; രാജ്യത്തെ ഏറ്റവും വലിയ കുടുംബനാഥന്‍ വിടവാങ്ങി

38 ഭാര്യമാരും അവരില്‍ 89 മക്കളും 33 പേരമക്കളുമുളള സിയോണ ചന അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹവും രക്താതിസമ്മര്‍ദവും മൂലം മൂന്നു ദിവസമായി വീട്ടില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കുടുംബനാഥനായിരുന്നു സിയോണ. 162 അംഗങ്ങളുണ്ട് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍. ചന സമുദായ നേതാവായ സിയോണയ്ക്ക് 38 ഭാര്യമാരുണ്ട്. എല്ലാ ഭാര്യമാരില്‍ നിന്നുമായി 89 മക്കളുടെ പിതാവാണ് ഇദ്ദേഹം. കുട്ടികളും അവരുടെ മക്കളുമായി 162 പേരുണ്ട് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍. ചുവാന്‍ താര്‍ റന്‍ എന്ന നാല് നില വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. പുതുതലമുറയുടെ വീട് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.

1945ല്‍ ജനിച്ച അദ്ദേഹം 17ാം വയസ്സിലാണ് തന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുള്ള ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. 2004ല്‍ അറുപതാം വയസിലാണ് സിയോണ അവസാന വിവാഹം കഴിച്ചത്.

കുടുംബ സമേതം 100 മുറികളുള്ള നാലു നില വീട്ടിലായിരുന്നു താമസം. ചുവാന്‍ താര്‍ റണ്‍ എന്നു പേരിട്ട ഈ വസതിയും അതിലെ കുടുംബവുമായിരുന്നു വിനോദസഞ്ചാരികളൂടെ പ്രധാന ആകര്‍ഷണം. മൊത്തം 180 അംഗങ്ങളാണ് ഈ വീട്ടിലുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker