IndiaNEWS

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു

ട്രിച്ചി: മലയാളിക്ക് മാമ്പഴത്തോടു പ്രീയമേറെയാണ്. വലിയ കുട്ടകളിലും ചെറുവണ്ടികളിലുമൊക്കെ, മാർക്കറ്റിലും വഴിയോരത്തും മാമ്പഴം ഇരിക്കുന്നതു കാണുമ്പോൾ നാം അറിയാതെ തന്നെ വാങ്ങിപ്പോകും. പക്ഷേ ഇപ്പോൾ കേൾക്കുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. മറുനാടുകളിൽ നിന്നെത്തുന്ന മാമ്പഴം കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

തമിഴ്നാട്ടിലെ ട്രിച്ചിയിൽ കഴിഞ്ഞ ദിവസം 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട് ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് രാസവസ്തുക്കള്‍ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചത്. ഇവ അധികൃതര്‍ നശിപ്പിച്ചു.

മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന് സുചന ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ട്രിച്ചി ഗാന്ധി മാര്‍ക്കറ്റിലെ പത്ത് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് മാങ്ങ പിടിച്ചത്. മൂന്ന് ഗോഡൗണുകളില്‍ എഥിലീന്‍ ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. വിപണിയില്‍ നിന്ന് വാങ്ങുന്ന ഇത്തരം മാങ്ങകള്‍ ശരീരത്തിന് അപകടമാണെന്നും സൂക്ഷ്മത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker