NEWSWorld

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് റ​ഷ്യ​ൻ സൈ​ന്യം

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് റ​ഷ്യ​ൻ സൈ​ന്യം. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം റ​ഷ്യ​ൻ സൈ​ന്യം നി​ല​യു​റ​പ്പി​ച്ച​തി​ന്‍റെ സാ​റ്റ്‌​ലൈ​റ്റ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മാ​ക്‌​സ​ര്‍ ടെ​ക്‌​നോ​ള​ജീ​സാ​ണ് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ ബ​ലാ​റ​സി​ലും യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ധി​ക സൈ​നി​ക വി​ന്യാ​സം.

തെ​ക്ക​ൻ ബെ​ലാ​റ​സി​ലെ മോ​സി​റി​ന​ടു​ത്തു​ള്ള ഒ​രു ചെ​റി​യ വ്യോ​മ​താ​വ​ള​ത്തി​ൽ 100-ല​ധി​കം വാ​ഹ​ന​ങ്ങ​ളും ഡ​സ​ൻ ക​ണ​ക്കി​ന് സൈ​നി​ക കൂ​ടാ​ര​ങ്ങ​ളും പു​തി​യ ചി​ത്ര​ത്തി​ൽ കാ​ണാം. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 40 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഈ ​വ്യോ​മ​താ​വ​ളം.

പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ പോ​ഷെ​പി​ന് സ​മീ​പം കൂ​ടു​ത​ൽ വി​ന്യാ​സ​ത്തി​നാ​യി പ്ര​ദേ​ശ​ത്തെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തും ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ണ്. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള ബെ​ൽ​ഗൊ​റോ​ഡി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പു​തി​യ സൈ​നി​ക​രെ​യും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

Back to top button
error: