KeralaNEWS

വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ല,എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണ്: മന്ത്രി കെ.രാജന്‍

തിരുവനന്തപുരം : അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. പ്രശ്‌നം ഉത്തരവിന്റെ അല്ലെന്നും നടന്നത് ദുര്‍വ്യാഖ്യാനമാണെന്നും മന്ത്രി പറഞ്ഞു.

‘വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ല.സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തു കൊണ്ടുവരും. പട്ടയഭൂമിയിലെ മരംമുറിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കും, കൊള്ള നടത്താതിരിക്കാന്‍ പഴുതുകളടക്കും. വനം, റവന്യൂ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയില്ല. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉളളത്’- മന്ത്രി പറഞ്ഞു.

അതേസമയം, സി.പി.ഐ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി നിലപാട് താന്‍ വിശദീകരിക്കില്ല, അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കുമെന്നും കെ.രാജന്‍ പറഞ്ഞു. മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യം മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker