KeralaNEWS

സംസ്ഥാനത്ത് ഇന്ന് കൂടി സമ്പൂര്‍ണ ലോക്ഡൗണ്‍; 16 നു ശേഷം കൂടുതൽ ഇളവുകൾ ഉണ്ടായേക്കും

ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ തുടരും. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കും കറങ്ങി നടക്കുന്നവർക്കും ലോക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കർശന നടപടികളുണ്ടാകും. ഭക്ഷ്യോത്പന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഞായറാഴ്ച തുറക്കാവൂ. കടകൾ തുറക്കുന്ന സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ്.
കെ.എസ്. ആർ.ടി.സി ഇന്നും സർവീസുകൾ നടത്തില്ല

കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് ഇന്നലെ 5346 വ്യക്തികളുടെ പേരിൽ കേസെടുത്തു. അറസ്റ്റിലായവർ 2003 പേർ. 3645 വാഹനങ്ങൾ പിടിച്ചെടുത്തു. 32 കേസുകൾ ക്വാറന്റീൻ ലംഘിച്ചതിനും 10,943 പേർക്കെതിരെ മാസ്ക് ധരിക്കാത്തതിനും കേസെടുത്തു.നടപടിയുണ്ടായത് അത്യാവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരേയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനാണു സാദ്ധ്യത.

ലോക് ഡൗൺ കടുത്ത നിയന്ത്രണങ്ങളോടെ തുടരുന്നതിനാൽ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായി മാറിയിരിക്കുകയാണ്.കിറ്റും റേഷനും പെൻഷനുമൊക്കെ കൊണ്ട് കടുത്ത ദാരിദ്യത്തെ അതിജീവിക്കാൻ കഴിയുന്നുണ്ടെങ്കിലും വരുമാനമില്ലാത്തതു കൊണ്ട് നട്ടം തിരിയുകയാണ് ജനം. 16 ബുധനാഴ്ചയോടെ ടി.പി. ആർ 10 നു താഴെ എത്തുമെന്നാണ് ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നത്. അങ്ങനെ എങ്കിൽ തമിഴ്നാട്ടിലെപ്പോലെ നിയന്ത്രണങ്ങൾ ഉദാരമാക്കാം എന്നാണ് കണക്കു കൂട്ടുന്നത്.

എന്നാൽ മെഡിക്കൽ അസോസിയേഷൻ ഈ നിലപാടുകളെ ശക്തിയുക്തം എതിർക്കുകയാണ്.
ടി.പി.ആർ അഞ്ചിനു താഴെ എത്തിയതിനു ശേഷമേ നിയന്ത്രണങ്ങളിൽ ഇളവു വരുത്താവു എന്ന് ഡോക്ടർമാരുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker