CrimeNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ.

കോട്ടയം മറ്റക്കര സ്വദേശി ശ്രീജിത്താണ് (20) പെരുമ്പാവൂർ പോലീസിൻ്റെ പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പട്ടികജാതി വിഭാഗക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു.

2020 മെയ് 16 മുതൽ ഏഴു മാസക്കാലം പലതവണ പെരുമ്പാവൂർ സ്വദേശിനിയായ പെൺകുട്ടിയെ പ്രതി ശ്രീജിത് പീഢനത്തിനിരയാക്കി. പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി.
അതിനു ശേഷമാണ് പീഢനത്തിന് ഇരയായ വിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചത്.

കേസെടുത്ത പെരുമ്പാവൂർ പോലീസ് കോട്ടയം മറ്റക്കരയിലെ വീട്ടിൽ നിന്നും പ്രതി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker