KeralaNEWS

യുവാവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം മെഡിക്കൽ കോളേജിനു സമീപം കണ്ടെത്തി

കോട്ടയം: ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽ.പി സ്‌കൂളിനു സമീപം താമസിക്കുന്ന കളരിക്കൽ കാർത്തിക പ്രശാന്ത് രാജി (36)ൻ്റെ മൃതദേഹം, മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലിയ്ക്കാണെന്നു പറഞ്ഞു പോയ പ്രശാന്ത് തിരികെ എത്തിയിരുന്നില്ല. ഇതേ തുടർന്നു ബന്ധുക്കൾ ശനിയാഴ്ച രാവില ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മുടിയൂർക്കര ഭാഗത്തു നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസമായി പ്രശാന്ത് ഉപയോഗിച്ചിരുന്ന ഇന്നോവ കാർ ഗാന്ധിനഗർ ഭാഗത്തു കൂടി കടന്നു പോകുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു.

തുടർന്നു പൊലീസ് ഈ കാറിനെ പിൻതുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ നിന്നും പ്രശാന്ത് വാടകക്ക് എടുത്ത കാറായിരുന്നു ഇത്. പ്രശാന്തിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നതോടെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാർ ട്രാക്ക് ചെയ്‌ത് എത്തിയ കമ്പനി അധികൃതർ കാർ കണ്ടെത്തി തിരികെ എടുക്കുകയായിരുന്നു.
ഇതേതുടർന്ന്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കാർ കിടന്ന സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജിൽ നിന്നും കുട്ടികളുടെ ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ മുടിയൂർക്കര – ചാത്തുണ്ണിപ്പാറ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവിടെയാണ് ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സുള്ളത്. ഈ ക്വാർട്ടേഴ്‌സിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, മൃതദേഹം ഈ പ്രദേശത്ത് കണ്ടെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker