SportsTRENDING

പിള്ളേരുകളിയല്ല ക്രിക്കറ്റെന്ന് ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍. മനസ്സിലാക്കിയെന്ന് തോന്നുന്നു……സ്റ്റംപുകള്‍ പിഴുതെടുത്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് താരം

ധാക്കാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍. കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഷാക്കീബിന്റെ അതിരുവിട്ട പെരുമാറ്റം.

മുഹമ്മദന്‍സ് താരമായ ഷാക്കീബ് രണ്ടുതവണയാണ് നിലവിട്ടു പെരുമാറിയത്. അബഹാനി താരം മുഷ്ഫിക്കര്‍ റഹ്മാനെതിരേ പന്തെറിഞ്ഞ ഷാക്കീബ് എല്‍.ബി.ഡബ്ല്യുവിന് അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ കലികയറിയ താരം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപുകള്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്പയറോടു കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ അബഹാനി ഇന്നിങ്സലെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അമ്പയര്‍മാര്‍ കളി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതനായ ഷാക്കീബ് ഓടിയെത്തി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ മൂന്നു സ്റ്റംപുകളും പിഴുതെടുത്ത് വലിച്ചെറിയുകയായിരുന്നു. ഒരു മത്സരത്തില്‍ തന്നെയാണ് രണ്ടു ഗുരുതരമായ കുറ്റങ്ങള്‍ ഷാക്കീബ് ചെയ്തത്. സംഭവം വൈറലായതോടെ താരത്തിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് മാപ്പുപറഞ്ഞ് താരം രംഗത്തെത്തിയത്. ”മുതിര്‍ന്ന താരമായ തന്നെ പോലൊരാളില്‍ നിന്ന് ഇത്തരമൊരു നീക്കം പെരുമാറ്റം ഉണ്ടാവരുതായിരുന്നു ഇനി ആവര്‍ത്തിക്കില്ല”- എന്നാണ് ഷാക്കീബ് ട്വീറ്റ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker