KeralaNEWS

ക്ലബ് ഹൗസ് ചര്‍ച്ചകള്‍ സുരക്ഷിതമോ?. ചര്‍ച്ചയിലെ ഓഡിയോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി

ജനകീയ സമൂഹ മാധ്യമ ആപ്ലിക്കേഷനായ ക്ലബ് ഹൗസ് ചര്‍ച്ചയിലെ ഓഡിയോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. വയനാട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ലൈംഗീകതയെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കേള്‍വിക്കാരായി എത്തിയവരുടേത് ഉള്‍പ്പെടെയുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് യൂട്യൂബില്‍ പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് നടപടി.

ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നതില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേരള പൊലീസും ആപ്പില്‍ ഒരു അക്കൗണ്ട് തുടങ്ങിരുന്നു. തല്‍സമയ ഓഡിയോ റൂമുകളിലെ ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന നിയമം നിലനില്‍ക്കെയാണ് ചര്‍ച്ച പ്രചരിപ്പിച്ച് വ്യക്തികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ശക്തമായ നടപടി സ്വകരിക്കാനാണ് പൊലീസ് നീക്കം. വിഷയത്തില്‍ കഴിഞ്ഞ ദിവസം കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഒരു കുറിപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പൊലീസ് പങ്കുവെച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker