Kerala

ലോക മാതൃഭാഷാ ദിനം: സ്‌കൂളുകളിൽ ഭാഷാ പ്രതിജ്ഞയെടുത്തു

കോട്ടയം: ലോക മാതൃഭാഷാ ദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പ്രതിജ്ഞയെടുത്തത്. പുലിയന്നൂർ ആശ്രമം സർക്കാർ എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പങ്കെടുത്തു. സാഹിത്യകാരൻ രവി പുലിയന്നൂർ സന്നിഹിതനായി.

കാഞ്ഞിരപ്പള്ളി മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഭാഷാപ്രതിജ്ഞ ചടങ്ങിനുശേഷം മാതൃഭാഷാ പ്രാധാന്യം സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ വിഷയാവതരണവും ചർച്ചകളും സംഘടിപ്പിച്ചു. ജില്ലയിലെ സ്‌കൂളുകളിൽ മാതൃഭാഷാ ദിന പരിപാടികൾ സംഘടിപ്പിച്ചു.

Back to top button
error: