Breaking NewsFoodKeralaNEWS

ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും, ലൈസന്‍സ് നിര്‍ബന്ധം

കഴിഞ്ഞ ദിവസം ഉണ്ടായ പൊള്ളലാഘാതത്തെ തുടർന്ന് കോഴിക്കോട് ബീച്ചിലെ കടകള്‍ അടപ്പിച്ചിരുന്നു.

ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി.
കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം.

 

കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി  പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു.  തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്.

ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്.

Back to top button
error: