LIFEMovie

ആന്തോളജി ചിത്രം ‘ചെരാതുകള്‍’ ജൂണ്‍ 17ന്; പ്രേക്ഷക ശ്രദ്ധനേടി ട്രെയിലര്‍

ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ജൂണ്‍ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സി.ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പി.ആര്‍.ഓ – പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഓണ്‍പ്രൊ എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Trailer Link:- https://youtu.be/ZzPRbDpiH6Q

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker