IndiaNEWS

ബംഗാളില്‍ അമിത് ഷാ തന്ത്രങ്ങള്‍ പാളിയോ.?. ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറിയവര്‍ തിരികെ വരുന്നു

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറിയ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തിരികെയെത്താന്‍ ആരംഭിച്ചതോടെ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് മമത സ്വസിദ്ധമായ പ്രതികാര രീതിയും പ്രശംസയേറ്റു വാങ്ങുകയാണ്. കര്‍ണാടക, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ച സമാന തന്ത്രം തന്നെയാണ് ബംഗാളിലും ബിജെപി പുറത്തെടുത്തത്. എന്നാല്‍ ഇതര സംഘടനകളിലെ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ ഗുണകരമായില്ലെന്ന് മാത്രമല്ല തെരെഞ്ഞെടുപ്പില്‍ വ്യാപക പ്രത്യാഘാതങ്ങളും ഉണ്ടാക്കി.

ഇതോടെ കൂറുമാറിയെത്തിയ മമത ബാനര്‍ജിയുടെ വിശ്വസ്തര്‍ ബിജെപിയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും പുറത്തുവന്നു. ഏറ്റവും ഒടുവില്‍ മുകുള്‍ റോയി കൂടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലേക്ക് രാഷ്ട്രീയ വേരോട്ടം നടത്തുമെന്ന പ്രഖ്യാപനവും തൃണമൂല്‍ നടത്തിയതോടെ കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്കയും അമിത് ഷായ്ക്കും സംഘത്തിനുമുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker