IndiaNEWS

സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു; തന്നോടായിരിക്കില്ല സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായിട്ടായിരിക്കും അവര്‍ സംസാരിച്ചു കാണുക

കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കി താന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സച്ചിന്‍ പൈലറ്റ്. ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തത് സച്ചിനായിരിക്കുമെന്ന ബിജെപി വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ഇരുപത്തിയഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് പോയ റീത്ത ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചിരുന്നു’ എന്ന് വലിയ തോതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘റീത്ത ബഹുഗുണ സച്ചിനോട് സംസാരിച്ചെന്നാണ് പറഞ്ഞത്. അവര്‍ ഒരു പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി സംസാരിച്ചിരിക്കാം. എന്നോട് അത്തരത്തിലൊരു ചര്‍ച്ച നടത്താന്‍ അവര്‍ക്ക് ധൈര്യമുണ്ടാവില്ല’, സച്ചിന്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ കോണ്‍ഗ്രസ് ജയ്പൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker