KeralaNEWS

സൗദിയിലെ വാഹനാപകടം; മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു

സൗദി നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരിച്ച കോട്ടയം കുഴിമറ്റം പാച്ചിറത്തോപ്പില്‍ ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിന്‍കര താന്നിമൂട് ഹരേ രാമയില്‍ അശ്വതി വിജയന്‍ (31) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. നെടുമ്പാശ്ശേരിയില്‍ ഷിന്‍സിയുടെയും,തിരുവനന്തപുരത്ത് അശ്വതിയുടെയും മൃതദേഹങ്ങളെത്തുമെന്നാണ് വിവരം.

ഇവിടെ നിന്നും നോര്‍ക്കയുടെ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി വീടുകളില്‍ എത്തിക്കും.മുഖ്യമന്ത്രിയുടെ ഓഫീസും, സൗദിയിലെ ഇന്ത്യന്‍ കോണ്‍സലേറ്റുമായി നിരന്തരം ബന്ധപ്പെട്ടാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്. സാധാരണ ഗതിയില്‍ പത്ത് ദിവസങ്ങള്‍ കൊണ്ടാണ് ഇത്തരം അപകട കേസുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം വിട്ടുനല്‍കുന്നത്.

നജ്റാന്‍ പ്രതിഭയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനറും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ അനില്‍ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സൗദി സര്‍ക്കാരുമായും, കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.
നജ്റാനില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ താര്‍ ആശുപത്രിയിലെ സുഹൃത്തിനെ കാണാന്‍ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 2 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker