KeralaNEWS

ജീവിതം പറഞ്ഞ് അനാര്‍ക്കലി മരക്കാര്‍ ; വാക്കുകളില്‍ തുളുമ്പിയത് ജീവിതത്തിന്റെ നേര്‍സാക്ഷ്യം

നടി അനാര്‍ക്കലി മരക്കാര്‍ തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വീഡിയോ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. താന്‍ ഉപ്പയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെവ പങ്കുവെച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ കാര്യമാണ്. ഉമ്മയും വാപ്പയും ഒരുവര്‍ഷമായി പിരിഞ്ഞിരിക്കുകയാണ്. ഉപ്പ ഒറ്റയ്ക്കാണ്, അതിനാല്‍ അദ്ദേഹം ഒരാളെ കണ്ടെത്തിയെന്നും അനാര്‍ക്കലി പറയുന്നു. ഈ കാര്യത്തില്‍ തന്റെ ഉമ്മയ്ക്ക് യാതൊരു സങ്കടവും ഇല്ല. ഉമ്മയെ വിളിച്ച് ആരും വിഷമിക്കണ്ടാ വേറെ കല്യാണം കഴിക്കാം എന്നൊന്നും പറയേണ്ട, ഉമ്മ വളരെ കൂളാണെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

അനാര്‍ക്കലിയുടെ വാക്കുകള്‍:

ഞാന്‍ ഇന്നലെ ഒരു സ്റ്റോറി ഇട്ടിരുന്നു. എന്റെ വാപ്പയുടെ വിവാഹം. അതുകഴിഞ്ഞ് ഒരുപാട് പേര്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ഇതൊരു സാധാരണ കാര്യമാണ്. ഞാന്‍ സന്തോഷവതിയാണ്. കുറേപേര്‍ എന്നോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഞാന്‍ ഇതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചുവെന്നും പറഞ്ഞിരുന്നില്ല.

എന്റെ ഉമ്മയും വാപ്പയും ഒരുവര്‍ഷമായി പിരിഞ്ഞിരിക്കുകയാണ്. 30 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് അവര്‍ പിരിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി വാപ്പ ഒറ്റയ്ക്കാണ്. ഞാനും ചേച്ചിയും വാപ്പയെ ഇനിയൊരു വിവാഹം കഴിപ്പിക്കണം എന്ന് ചിന്തിച്ചിരുന്നു. അങ്ങനെ വാപ്പ തന്നെ ഒരാളെ കണ്ടെത്തി. അതാണ് സംഭവിച്ചത്. നിയമപരമായി വിവാഹമോചിതനായതിനു ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. ഇതിന് ശേഷം എന്റെ ഉമ്മയെ വിളിച്ച് കുറേപേര്‍ ആശ്വസിപ്പിക്കുന്നുണ്ട്. അവരോട് എനിക്ക് ഇതാണ് പറയാനുള്ളത്. എന്റെ അമ്മയെ നിങ്ങള്‍ കുറേപേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്റെ ഉമ്മയാണ് ഈ ലോകത്തിലെ ഏറ്റവും കൂളായ വ്യക്തി. വാപ്പ വേറെ വിവാഹം കഴിച്ചുവെന്നും പറഞ്ഞു ഉമ്മ തകര്‍ന്നുപോകില്ല. ഡിവോര്‍സ് ആകാന്‍ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം വളരെ സന്തോഷത്തോടെയാണ് ഉമ്മ നയിക്കുന്നത്. വാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നി, അദ്ദേഹം വേറൊരാളെ കണ്ടെത്തി. അത് ഓരോരുത്തരുടെ ചോയ്‌സ് ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker