SportsTRENDING

‘കോപ്പാ അമേരിക്ക’ പോക്കാന്ന് കരുതണ്ട.. ടൂര്‍ണമെന്റ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

കോപ്പാ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു മേലുള്ള കരിനിഴല്‍ നീങ്ങുന്നു. ടൂര്‍ണമെന്റ്് നടത്തരുതെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ടൂര്‍ണമെന്റ് മുന്‍നിശ്ചയിച്ച പ്രകാരം നടത്താമെന്നും കോവിഡ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.

ബ്രസീലിലെ പ്രതിപക്ഷ പാര്‍ട്ടികളാണ് കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോവിഡ് രോഗവ്യാപനത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ബ്രസീല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സമയത്ത് ഇതുപോലൊരു ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് ഉചിതമല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജൂലൊയോ ഡെല്‍ഗാഡോ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ കോടതി ഇതു നിരാകരിക്കുകയായിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രത്യേക സുരക്ഷയൊരുക്കിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.

ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും കൂടുതല്‍ മോശമായി ബാധിച്ച രാജ്യമാണ് ബ്രസീല്‍. ഇതിനോടകം 480000-ന് അടുത്ത് മരണങ്ങളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇത്തരമൊരു സാഹചര്യത്തില്‍ കോപ്പാ ചാമ്പ്യന്‍ഷിപ്പിന് രാജ്യം ആതിഥ്യം വഹിക്കുന്നതില്‍ പ്രതിഷേധമുയര്‍ത്തി ബ്രസീല്‍ താരങ്ങള്‍ തന്നെ രംഗത്തു വന്നിരുന്നു. ആരോഗ്യ സുരക്ഷ അപകടത്തിലാക്കി ഫുട്ബോള്‍ കളിക്കാന്‍ തങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നായകന്‍ കാസിമിറോയുടെ നേതൃത്വത്തില്‍ ബ്രസീല്‍ താരങ്ങള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ താരങ്ങള്‍ കളിക്കാന്‍ സമ്മതിക്കുകയായിരുന്നു;

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker