IndiaNEWS

ഇവരും മനുഷ്യരാണ്: ഇവരെ കണ്ടില്ലന്ന് നടിക്കരുത് കാരണം പ്രതിസന്ധിഘട്ടത്തില്‍ ഇവര്‍ ഉണ്ടായിരുന്നു

ദിവസേന ആശുപത്രികളില്‍ കോവിഡ് ബാധിച്ച് നിരവധി പേരെയാണ് പ്രവേശിപ്പിക്കുന്നത്. പല രോഗികള്‍ക്കും ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ വളരെ കുറച്ച് ആശുപത്രി ജീവനക്കാര്‍ മാത്രമാണ് ഇവരെ പരിചരിക്കാനുള്ളൂ.എന്നാല്‍ കോവിഡ് രോഗികളുടെ ഉന്മേഷം വീണ്ടെടുക്കാന്‍ വ്യത്യസ്തമായ വഴി തേടിയിരിക്കുകയാണ് ഒഡീഷയിലെ എ.കെ.സി.ജി മെഡിക്കല്‍ കൊളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍. രോഗികളെ അണിയിച്ചൊരുക്കിയാണ് ആരോഗ്യ പ്രവര്‍ത്തര്‍ ഇവര്‍ക്ക് ഉന്മേഷം നല്‍കുന്നത്.

രോഗികളുടെ താടി വടിച്ച് നല്‍കുന്നതും, മുടി കെട്ടി കൊടുക്കുന്നതുമായ ആരോഗ്യ പ്രവര്‍ത്തകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. പിപിഇ കിറ്റ് ധരിച്ച അരോഗ്യ പ്രവര്‍ത്തകര്‍ യുവതിയുടെ മുടി കെട്ടി കൊടുക്കുന്നതും മധ്യവയസ്‌കനായ ഒരാളുടെ താടി വടിച്ച് നല്‍കുന്നതുമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker