LIFEMovie

ഇത് ബാബു ആന്റണി ആണ്; ഈ തിരിച്ചുവരവ് അത്യുഗ്രന്‍ ആകാതെ പിന്നെന്ത്? പറയുന്നത് ഒമര്‍ ലുലു

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മലയാൡയുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടനാണ് ബാബു ആന്റണി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ നയാകാനായി തിരിച്ചു വരവിന് ഒരുങ്ങുകയാണ് അദ്ദേഹം. ഇപ്പോഴിതാ ബാബു ആന്റണിയെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷന്‍ ചിത്രം ചെയ്തിരുന്നെങ്കില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ എന്നാണ് ഒമര്‍ ലുലു പറയുതുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ബാബു ആന്റണി നായകനാകുന്ന ചിത്രത്തില്‍ റിയാസ് ഖാന്‍, ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍.

കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker