SportsTRENDING

ഇതിപ്പോള്‍ പൊല്ലാപ്പ് ആയല്ലോ? യൂറോ കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ താന്‍ മദ്യപാനം ആരംഭിക്കുമെന്ന് ഇംഗ്ലീഷ് യുവതാരം ഡെക്ലന്‍ റൈസ്

യൂറോ കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ താന്‍ മദ്യപാനം ആരംഭിക്കുമെന്ന് ഇംഗ്ലീഷ് യുവതാരം ഡെക്ലന്‍ റൈസ്. താന്‍ ജീവിതത്തില്‍ ഇന്നുവരെ മദ്യപിച്ചിട്ടില്ലെന്നും എന്നാല്‍ ഇംഗ്ലണ്ടിന്റെ കിരീട ജയം ആഘോഷിക്കാന്‍ മദ്യപിച്ചു തുടങ്ങുമെന്നുമാണ് താരം പറഞ്ഞത്.

”എനിക്ക് 22 വയസ് കഴിഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല. എനിക്ക് അതിന്റെ ഗന്ധം ഇഷ്ടമല്ല. പക്ഷേ ഏതെങ്കിലും ദിവസം ഞാന്‍ മദ്യപാനം തുടങ്ങുകയാണെങ്കില്‍ അത് ഇംഗ്ലണ്ട് യൂറോ കപ്പ് കിരീടം നേടുന്ന ദിവസമായിരിക്കു. ആ ദിനങ്ങള്‍ അടുത്തുകഴിഞ്ഞു”- താരം പറഞ്ഞു.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റഹാം യുണൈറ്റഡിന്റെ താരമാണ് ഡെക്ലന്‍ റൈസ്. ഇംഗ്ലണ്ടിനായി 17 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഈ മധ്യനിര താരം ഒരു ഗോളും സ്വന്തംപേരില്‍ കുറിച്ചിട്ടുണ്ട്. 2015 മുതല്‍ വെസ്റ്റ്ഹാമിനു വേണ്ടി കളിക്കുന്ന റൈസ് ഇതുവരെ 131 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഇംഗ്ലണ്ട്. ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ, അട്ടിമറിക്ക് ശേഷിയുള്ള ചെക്ക് റിപ്പബ്ലിക്ക്, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റംഗങ്ങള്‍. ഞായറാഴ്ച വൈകിട്ട് 6:30-ന് ക്രൊയേഷ്യയ്ക്കെതിരേയാണ് അവരുടെ ആദ്യ മത്സരം. 19-ന് സ്‌കോട്ട്ലന്‍ഡിനെയും 23-ന് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker