IndiaNEWS

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന സമയപരിധി ജൂൺ 30

പാൻ-ആധാർ ലിങ്കുചെയ്യുന്നതിനുള്ള സമയം ആദായ നികുതി വകുപ്പ് വീണ്ടും നീട്ടി. നേരത്തെ മാർച്ച് 31 വരെ നൽകിയിരുന്ന സമയമാണ് ഇപ്പോൾ ജൂൺ 30 വരെയായി നീട്ടിയിരിക്കുന്നത്. ജൂൺ 30 നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അത് നിഷ്‌ക്രിയമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീയതി പുതുക്കി നൽകിയിരിക്കുന്നത്.

ജൂൺ മുപ്പതിനു ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളുടെ സാധുത ഇല്ലാതാവും എന്ന് മാത്രമല്ല ആദായനികുതി നിയമപ്രകാരം ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനായി തീയതികൾ നിശ്ചയിച്ചെങ്കിലും പിന്നീട് അവസാന തീയതികൾ നീട്ടി നീട്ടി നല്കുകയായിരുന്നു.അതാണ് ഇപ്പോൾ വീണ്ടും ജൂൺ മുപ്പതു വരെ നീട്ടിയിരിക്കുന്നത്.

WWW.INCOMETAXINDIAEFILING.GOV.IN എന്ന വെബ്സൈറ്റ് വഴിയാണ് ആധാരും പാന്‍ കാര്‍ഡും പരസ്പരം
ബന്ധിപ്പിക്കേണ്ടത്. അക്ഷയ സെന്ററുകൾ വഴിയും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇരുപത് രൂപയാണ് അക്ഷയ സെന്ററുകൾ ഇതിനായി ഈടാക്കുന്ന ഫീസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker