SportsTRENDING

‘ക്രിക്കുരു’; ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് പഠന ആപ്പ്

ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് പഠന ആപ്പ് അവതരിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്.
എബി ഡിവില്ലിഴേസ്, ബ്രെറ്റ് ലീ, ബ്രയന്‍ ലാറ, ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ജോണ്‍ഡി റോഡ്‌സ് തുടങ്ങി ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 34 പരിശീലകരുടെയും താരങ്ങളുടെയും ക്ലാസുകളിലൂടെ ക്രിക്കറ്റ് കളിക്കാന്‍ യുവാക്കളെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ നിര്‍മിത ബുദ്ധിയില്‍ പ്രാപ്തമാക്കിയ മൊബൈല്‍-വെബ് അധിഷ്ഠിതആപ്ലിക്കേഷനാണ് ക്രിക്കുരു.

ഓരോ പരിശീലകന്റെയും നാല് മണിക്കൂര്‍ ക്യൂറേറ്റഡ് വീഡിയോ ഉള്ളടക്കം സൗകര്യപ്രദമായി ഉപയോഗിക്കാം. എ.ഐ സാങ്കേതിക വിദ്യയില്‍ തന്നെ പഠനം വിലയിരുത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള വീഡിയോകള്‍, സംവേദനാത്മക യാഥാര്‍ത്ഥ്യം, ആകര്‍ഷകമായ സിമുലേഷനുകള്‍ എന്നിവയിലൂടെ പഠനത്തെ സജീവമാക്കുന്ന ഒരേയൊരു പരീക്ഷണാത്മക പഠന അപ്ലിക്കേഷനാണ് ഇത്. എം.സി.സി പരിശീലന മാതൃകയില്‍ ഉപയോക്താവിന് സ്‌കോറും ലഭിക്കും.

ഓരോരുത്തര്‍ക്കും വേണ്ട കരിക്കുലം സേവാഗും മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറും ചേര്‍ന്ന് വ്യക്തിപരമായി തന്നെ വികസിപ്പിച്ചതാണ്. ക്രിക്കറ്റില്‍ ഒരു പ്രൊഫഷണല്‍ കരിയറിന് ആവശ്യമായ നൈപുണ്യം നേടുന്നതിനായി കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കാളികളാകാനുള്ള അവസരവും ക്രിക്കുരു ഒരുക്കുന്നുവെന്നും സേവാഗ് കൂട്ടിചേര്‍ത്തു. ഐഒഎസിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പ് ലഭ്യമാണ്. www.cricuru.com ലോഗ് ചെയ്ത് ഒരു വര്‍ഷത്തേക്ക് വരിക്കാരാകാം. ഒരു വര്‍ഷത്തേക്ക് 299 രൂപ മുതല്‍ ഫീസ് ആരംഭിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker