HealthLIFE

കാര്യം മുടിയല്ലേ? സൗന്ദര്യത്തിന്റെ അവശ്യ ഘടകമായ മുടിയെ സംരക്ഷിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍

കേടായ തലമുടിയെ സംരക്ഷിക്കാനും തലമുടി കൊഴിച്ചിലും താരനും തടയാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാര്‍ഗങ്ങളില്‍ ഒന്നാണ് പഴം ഹെയര്‍മാസ്‌ക്. തലമുടിക്ക് കരുത്തേകാനും ഈ ഹെയര്‍മാസ്‌ക് സഹായിക്കും. ഇതിനായി നേന്ത്രപ്പഴം, തേന്‍ എന്നിവയാണ് ഇത് തയ്യാറാക്കാനായി നന്നായി പഴുത്ത ഒരു പഴമെടുക്കുക. ശേഷം ഇത് നന്നായി ചതച്ച് കുഴമ്പുപരുവത്തിലാക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട്
തവണ വരെയൊക്കെ ചെയ്യുന്നത് ഫലം നല്‍കും.

അതുപോലെ തന്നെ, കറ്റാര്‍വാഴ ജെല്‍ തലമുടിയില്‍ പുരട്ടുന്നതും നല്ലതാണ്. മുടി കൊഴിച്ചില്‍തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. തലയോട്ടിയിലെ ചൊറിച്ചില്‍ മാറാനും ഇത്സഹായിക്കും. കറ്റാര്‍വാഴ, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടി കൊഴിച്ചില്‍തടയാം. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതും തലമുടിയുടെആരോഗ്യത്തിന് നല്ലതാണ്. അര കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഈ എണ്ണ കുറച്ച് നേരം ചൂടാക്കുക. ഇത് തണുത്തു കഴിഞ്ഞതിനു ശേഷം, തലയോട്ടിയില്‍ ഇരു കൈകളാലും പതുക്കെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker