KeralaNEWS

കാഞ്ഞിരപ്പള്ളിയിൽ കാറും, പത്രവിതരണ ജീപ്പും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

കാഞ്ഞിരപ്പള്ളി: കാറും, പത്രവിതരണ ജീപ്പും കൂട്ടിയിടിച്ചു. നാല് പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് സമീപം ഇന്ന് പുലർച്ചെയാണ് പൊൻകുന്നം ഭാഗത്തു നിന്ന് വന്ന കാറും, കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന പത്രവിതരണ ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റത്.

കാറിലുണ്ടായിരുന്ന മൂന്നു പേരുടെ നില ഗുരുതരമാണ്. പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാറിൽ, പാറത്തോട് സ്വദേശികളായ അബ്ദുൽ ഹക്കീം, അബൂബക്കർ , നിയാസ് എന്നിവരും ജീപ്പിൽ കോട്ടയം അതിരമ്പുഴ സ്വദേശിയായ ബേബിയുമാണ് ഉണ്ടായിരുന്നത്. ഇതിൽ കാറിലുണ്ടായിരുന്ന മൂന്നു പേർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാറിൽ വന്നവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇരുദിശകളിൽ നിന്നും എത്തിയ വാഹനങ്ങൾ തമ്മിൽ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. പാറത്തോട് അറഫാ മസ്ജിദിന് സമീപത്തുള്ളവരാണ് കാറിലുണ്ടായിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker