IndiaNEWS

ആഫ്രിക്കയില്‍ നിന്ന് ചീറ്റപ്പുലി ഇന്ത്യയിലേക്ക്…

വംശനാശം സംഭവിച്ച ചീറ്റപ്പുലിയെ ആഫ്രിക്കയില്‍ നിന്ന് ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരാനൊരുങ്ങുന്നു. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് 8 ചീറ്റപ്പുലികളെയാണ് കൊണ്ട് വരുന്നത്. ഈ വര്‍ഷം നവംബറോടെ എത്തിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വൈ.വി. ജലയുടെ നേതൃ്വത്തിലാണ്
പഠനം നടത്തുന്നത്. കുനോ നാഷണല്‍ പാര്‍ക്ക് അതിന് യോജിച്ച വാസസ്ഥലമായി അംഗീകരിക്കുകയും ചെയ്തു.

ആഫ്രിക്കയില്‍നിന്നു ചീറ്റപ്പുലിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള പദ്ധതിക്ക് സുപ്രീം കോടതി അനുമതി നല്‍കുകയും പദ്ധതി അവലോകനം ചെയ്യാന്‍ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചിരുന്നു അതുപ്രകാരം സമിതിയുടെ അംഗീകാരത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker