NEWSSports

ഫ്രാന്‍സ് ടീമില്‍ പിണക്കങ്ങളും, ഇണക്കങ്ങളും കൊമ്പ് കോര്‍ക്കുന്നു: പറഞ്ഞ് തീര്‍ത്ത് മുന്‍ നിരക്കാര്‍

ഫ്രാന്‍സ് ടീമില്‍ ഒത്തിണക്കമില്ലെന്നും സഹതാരങ്ങള്‍ തനിക്ക് പന്ത് പാസ് ചെയ്യുന്നില്ലെന്നും ആരോപിച്ചു യുവതാരം കിലിയന്‍ എംബാപ്പെയ്ക്കെതിരേ ഒളിയമ്പെയ്ത സ്ട്രൈക്കര്‍ ഒളിവര്‍ ഗിറൗഡ് മാപ്പ് അപേക്ഷിച്ചു രംഗത്ത്.ടീമിന്റെ ഒത്തിണക്കത്തെ സംബന്ധിച്ച് പറഞ്ഞത് തെറ്റായി പോയെന്നും മത്സരച്ചൂടിന്റെ ഭാഗമായാണിതെല്ലാമെന്നും തുറന്നു പറഞ്ഞ ഗിറൗഡ് പിന്നീട് എംബാപ്പെയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ ഗിറൗഡിന്റെ മാപ്പപേക്ഷ സ്വീകരിക്കാതെ എംബാപ്പെ് ഗൗരവം നടിക്കുക്കയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ പരിശീലനത്തിനറങ്ങുംൊ മുമ്പാണ് കോച്ച് ദിദയര്‍ ഷൊംപ്സിന്റെ സാമിപ്യത്തില്‍ ഗിറൗഡ് എംബാപ്പെയോട് മാപ്പ് പറഞ്ഞത്.എന്നാല്‍ മുഖംതിരിച്ചു നടന്ന എംബാപ്പെ പിന്നീട് ഒറ്റയ്ക്കാണ് പരിശീലനം നടത്തിയയെതന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിഷയം ദെഷാംപ്സ് ഇപ്പോഴും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ സാധാരണമാണെന്നും വിജയത്തിനായുള്ള ത്വര കൂടുമ്പോള്‍ സംഭവിക്കുന്നതാണെന്നും ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നുമാണ് ദെഷാംപ്സ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബള്‍ഗേറിയയ്ക്കെതിരായ സൗഹൃദ മത്സരത്തിനു പിന്നാലെയാണ് ടീമിനുള്ളിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്.

മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സ് ബള്‍ഗേറിയയെ തുരത്തിയിരുന്നു. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകള്‍ നേടിയ ഒളിവര്‍ ഗിറൗഡായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പി. ഈ പ്രകടനത്തോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന തിയറി ഹെന്റ്റിയുടെ റെക്കോഡിന് അടുത്തെത്താനും ഗിറൗഡിനായിരുന്നു.എന്നാല്‍ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിലെ പടലപ്പിണക്കത്തിനെതിരേ തുറന്നടിക്കുകയായിരുന്നു ഗിറൗഡ് ചെയ്തത്. കിരീടം നേടുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തണമെങ്കില്‍ ടീമിന്റെ മുന്‍നിര കൂടുതല്‍ ഒത്തിണക്കം കാണിക്കണമെന്നാണ് താരം പറഞ്ഞത്.

്ര

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker