LIFEMovie

പ്രണയവും സംഘര്‍ഷവുമെല്ലാം കോര്‍ത്തിണക്കി തപ്‌സി പന്നു നായികയാവുന്ന പുതിയ ചിത്രം ഹസീന്‍ ദില്‍റുബയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു

തപ്‌സി പന്നു നായികയാവുന്ന പുതിയ ചിത്രം ഹസീന്‍ ദില്‍റുബയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. തപ്സിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രെയ്ലര്‍ പുറത്തുവിട്ടത്. മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.തപ്‌സിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രണയവും സംഘര്‍ഷവുമെല്ലാം കോര്‍ത്തിണക്കിയതാണ് ട്രെയ്ലര്‍. തപ്‌സിയുടെ മികച്ച പ്രകടനവും ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 2നാണ് ഹസീന്‍ ദില്‍റുബ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നത്.അതേസമയം ലൂപ്പ് ലപേടെ എന്ന സിനിമയാണ് തപ്‌സിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് . 1998ല്‍ റിലീസ് ചെയ്ത ജെര്‍മന്‍ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ. തന്റെ കാമുകനെ രക്ഷിക്കുവാന്‍ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെണ്‍കുട്ടിയുടെ ശ്രമങ്ങളായിരുന്നു റണ്‍ ലോല റണ്ണിന്റെ കഥ.

ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ തപ്‌സി അവതരിപ്പിക്കുന്നത്. മോറിറ്റ്സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker