LIFEMovie

18 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ് ഫൗണ്ടേഷന്‍

സിനിമയില്‍ കട്ട വില്ലനായി തിളങ്ങുന്ന സോനു സൂദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവം മനുഷ്യനാണ്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ മനസലിയുന്ന, അവരുടെ വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തി. അതിനേറ്റവും മികച്ച ഉദാഹരണങ്ങളാണ് കോവിഡ് കാലത്തെ താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു.

ഇപ്പോഴിതാ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ 18 ഓക്സിജന്‍ പ്ലാന്റുകള്‍
സ്ഥാപിക്കാനൊരുങ്ങുകയാണ് താരം. ക്രിപ്റ്റോ റിലീഫിന്റെ സഹായത്തോടെയാണ് സോനു സൂദ് ഫൗണ്ടേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക.

ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് സോനുസൂദ് നേരത്തേ ഉറപ്പുനല്‍കിയിരുന്നു. അതിന് ശേഷം മംഗലാപുരത്തും കര്‍ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സോനു പ്ലാന്റുകള്‍ സ്ഥാപിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker