IndiaNEWS

കേരളത്തിന് പുറത്ത് ബിരുദപരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്താനൊരുങ്ങുന്നു

കേരളത്തിന് പുറത്ത് ബിരുദപരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്താനൊരുങ്ങുന്നു. 100 സര്‍വകലാശാലകളാണ് ഓണ്‍ലൈനില്‍ ബിരുദപരീക്ഷകള്‍ നടത്തുന്നത്. ഡല്‍ഹി, ഹൈദരാബാദ്, മദ്രാസ് തുടങ്ങിയ മുന്‍നിര സര്‍വകലാശാലകളില്‍ പി.ജി. കോഴ്‌സുകളടക്കം ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു. കേരളത്തില്‍ ഒരു സര്‍വകലാശാലയും ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നില്ല.

അതേസമയം, കേരളത്തിലെ സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത്, ഇവിടെനിന്നുള്ള കുട്ടികള്‍ക്ക് കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിനുള്ള അവസരം ഇല്ലാതാക്കിയേക്കും.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ജൂണ്‍ 28-നാണ് അവസാനവര്‍ഷ ബിരുദപരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടിയാല്‍ പരീക്ഷകള്‍ പിന്നെയും നീളും. ഒരുമാസം കൊണ്ടാണ് സംസ്ഥാനത്തെ പരീക്ഷകള്‍ തീരുക.

ജൂലായ് അവസാനത്തോടെ പരീക്ഷകള്‍ തീര്‍ന്നാലും മൂല്യനിര്‍ണയം നടത്തി, ഫലപ്രഖ്യാപനത്തിന് ചുരുങ്ങിയത് ഒരുമാസം എടുക്കും. അപ്പോള്‍ കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളുടെ ഉന്നതപഠനത്തിനുള്ള അപേക്ഷകളുടെ അവസാനതീയതി കഴിയും. കണ്ടീഷണല്‍ ഓഫര്‍ പ്രകാരം മാര്‍ക്ക്‌ലിസ്റ്റ് പിന്നീട് അപ്ലോഡ് ചെയ്യുന്നവര്‍ക്കും ഓഗസ്റ്റ് പകുതിക്കുമുമ്പ് അത് ചെയ്തില്ലെങ്കില്‍ അവസരം നഷ്ടമാവും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker