KeralaNEWS

10 വര്‍ഷത്തെ കാത്തിരിപ്പ്‌; സജിതയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

പാലക്കാട്: 10 വര്‍ഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയെ കാണാന്‍ മാതാപിതാക്കള്‍ എത്തി. അച്ഛന്‍ വേലായുധനും അമ്മ ശാന്തയുമാണ് ഇന്ന് രാവിലെ ഇവരുടെ വാടകവീട്ടിലെത്തിയത്.

മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കാമുകിയായ സജിതയെ 10 കൊല്ലമാണ് റഹ്മാന്‍ സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker