IndiaNEWS

കര്‍ഷകസമരത്തിനിടെ ബലാത്സംഗം; മുഖ്യപ്രതി അറസ്റ്റില്‍

ഡല്‍ഹിയിലെ കര്‍ഷകസമരത്തിനിടെ പശ്ചിമ ബംഗാള്‍ സ്വദേശി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ മുഖ്യപ്രതി അനില്‍ മല്ലിക്ക് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.അതേസമയം, ബലാത്സംഗം ചെയ്യപ്പെട്ട യുവതി പിന്നീട് കോവിഡ് ചികിത്സയിലിരിക്കെ ഏപ്രില്‍ 30ന് മരിച്ചിരുന്നു.

ഏലിലായിരുന്നു സംഭവം, കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഹരിയാനയുടെയും ഡല്‍ഹിയുടെയും അതിര്‍ത്തിയിലെത്തിയപ്പോഴാണ് ഇവരെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പോയ യുവതി ഏപ്രില്‍ 10നാണ് വീട്ടില്‍ തിരിച്ചെത്തിയത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 26ന് ഝജ്ജാര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30ന് സ്ത്രീ മരിച്ചു. ഇതിന് ശേഷമാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker