Pravasi

ലൂവ്ര്‍ അബൂദബി ചില്‍ഡ്രന്‍സ് മ്യൂസിയം ജൂണ്‍ 18ന് തുറക്കുന്നു

അബൂദബി: ലൂവ്ര് അബൂദബി ചില്‍ഡ്രന്‍സ് മ്യൂസിയം ജൂണ്‍ 18ന് വീണ്ടും തുറക്കും. ആഴത്തിലുള്ള അനുഭവങ്ങള്‍, വിവിധ ഗെയിമുകള്‍ക്കുള്ള ഇടം, സംവേദനാത്മക കളിസ്ഥലങ്ങള്‍ എന്നിങ്ങനെ മൂന്ന് നിലകളിലായി വിനോദവും വിദ്യാഭ്യാസവും സംയോജിപ്പിക്കുന്ന മ്യൂസിയത്തില്‍ നാല് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വ്യത്യസ്ത അഭിരുചി കണ്ടെത്താനും വികസിപ്പിക്കാനും അവസരമുണ്ടാകും. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

വിവിധ കായിക വിനോദ പ്രവര്‍ത്തനങ്ങളിലൂടെ പോയന്റുകള്‍ ശേഖരിക്കുന്നതിന് മ്യൂസിയത്തില്‍ ഒട്ടേറെ അവസരമുണ്ട്. ഡ്രോയിങ്, കൊളാഷ്, ത്രിമാന ആര്‍ട്ട് പോലെ വ്യത്യസ്ത കലാ പ്രവര്‍ത്തനങ്ങളിലൂടെ വിനോദങ്ങളിലേര്‍പ്പെടാനുള്ള അവസരവും സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കും. നാലു മുതല്‍ പത്തുവരെ പ്രായക്കാരായ കുട്ടികളുടെ മാനസിക വികസനത്തിന് സഹായകമായ ഗെയിമുകളാണ് ഇവിടെയുള്ളത്.

കോവിഡ് വ്യാപനം 15 മാസം കുട്ടികളുടെ മനസ്സിനെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ നിന്നുരുത്തിരിഞ്ഞ ആശയത്തെ തുടര്‍ന്നാണ് ചില്‍ഡ്രന്‍സ് മ്യൂസിയം വീണ്ടും തുറക്കുന്നതെന്നും മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാറ്റെ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker