CrimeNEWS

മുഖംമൂടി ധരിച്ച അജ്ഞാത സംഘം വീട്ടില്‍ കയറി ആക്രമിച്ചു; പരിക്കേറ്റ വയോധികയും മരിച്ചു

പനമരം: മുഖംമൂടി ധരിച്ച അജ്ഞാത സംഘം വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. പത്മാവതിയാണ് മരിച്ചത്.ആക്രമണത്തില്‍ ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ കേശവന്‍ മരിച്ചിരുന്നു. പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് മരണം സംഭവിച്ചത്.

വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേര്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. കശവന്റെ ഉദരഭാഗത്തും പത്മാവതിയുടെ കഴുത്തിനുമാണ് പരിക്കേറ്റത്.പത്മാവതിയുടെ അലര്‍ച്ച കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. പനമരം പൊലീസ് സ്ഥലത്തെത്തി പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. കവര്‍ച്ച ശ്രമമായിരിക്കാം അക്രമത്തിനിടയാക്കിയതെന്നാണ് നിഗമനം.

റോഡില്‍നിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്.കേശവനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു കേശവന്‍. മരുമക്കള്‍: വിനോദ്, പ്രവീണ, ഷിനു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker