IndiaNEWS

വാക്​സിന്‍ സ്വീകരിക്കും; ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതര്‍ന്മാര്‍: പുതിയ പ്രസ്താവനയുമായി ബാബ രാംദേവ്‌

ആയുര്‍വേദത്തിന്റേയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും കോവിഡ് വാക്‌സിന്‍ ആവശ്യമില്ലെന്ന മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു ബാബ രാംദേവ്. താന്‍ വൈകാതെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണെന്നുമാണ് രാംദേവിന്റെ പുതിയ പ്രസ്താവന.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും യോഗയും ആയുര്‍വേദവും തനിക്ക് കോവിഡില്‍ നിന്ന് സംരക്ഷണം തരുമെന്ന് രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു. താന്‍ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണ്. എന്നാല്‍, ചില ഡോക്ടര്‍മാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സക്കും ശസ്ത്രക്രിയകള്‍ക്കും ആലോപ്പതിയാണ് നല്ലതെന്നും രാംദേവ് പറഞ്ഞു.

എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് രാംദേവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, നേരത്തെ കോവിഡ് പ്രതിരോധത്തില്‍ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് രാംദേവ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker