BusinessNEWS

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; കോൺഗ്രസ് പ്രതിഷേധം ഇന്ന്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. വെളളിയാഴ്ച പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് പുതിയ വില. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാര്‍ എം.എല്‍.എ.മാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker