KeralaNEWS

ഇന്ന് ഇളവുകൾ ഏറെ, നാളെയും മറ്റന്നാളും നിയന്ത്രണങ്ങൾ കടുപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്.രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ എന്നിവ വിപണനംചെയ്യുന്ന കടകൾ കുറച്ച് ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്. അറ്റക്കുറ്റ പണികൾ നടത്തുന്ന കടകൾക്കും മൊബൈൽ ഫോൺ റിപ്പയർ കടകൾക്കും ഇന്ന് പ്രവർത്തിക്കാം.

അതേ സമയം 12, 13 (ശനി, ഞായർ) തീയതികളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളിൽ ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കി. കർശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താം. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം. കോവിഡ് വ്യാപനത്തിൽ പ്രതീക്ഷിച്ച ഫലം കാണത്തതിനെ തുടർന്നാണ് കൂടുതൽ പരീക്ഷങ്ങളിലേക്ക് സംസ്ഥാന സർക്കാർ പോകുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker