KeralaNEWS

പീഡന വീരന്‍ മാര്‍ട്ടിനെ പിടികൂടി, മുണ്ടൂരിലെ കാട്ടില്‍ നിന്ന്.

തൃശ്ശൂര്‍: യുവതിയെ ഫ്‌ളാറ്റില്‍ വച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ മാര്‍ട്ടിന്‍ ജോസഫ് ഒടുവില്‍ പോലീസ് വലയില്‍ വീണു. പോലീസ് പറയുന്നത്, മൂണ്ടൂരിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നും കാടിന്റെ ഉള്‍ഭാഗത്താണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നുമാണ്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് മാര്‍ട്ടിന്‍ ജോസഫ് ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് തൃശ്ശൂര്‍ സ്വദേശിയായ മാര്‍ട്ടിനൊപ്പം യുവതി ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ആ സമയത്ത് മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ തിളച്ചവെള്ളം ഒഴിക്കുക തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.

മാര്‍ട്ടിന്‍ ജോസഫിന്റെ സുഹൃത്തുക്കളായ ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെ പോലീസ് ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുണ്ടൂരില്‍ തിരച്ചില്‍ നടത്തിയത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബി.എം.ഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത് എട്ടാം തീയതി രാവിലെ നാലു മണിക്കാണ്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തി പരിശോധന നടത്തിയിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
മാര്‍ട്ടിന്‍ ജോസഫിനെതിരെ ഇതിനിടെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയായ യുവതിയുടെ കൂട്ടുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ചുണ്ടായ സംഭവമാണ് പരാതിക്ക് അടിസ്ഥാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker