MovieNEWS

കാര്യം പറഞ്ഞാല്‍ നിര്‍മ്മാതാവ് വിശാലിനെ വഞ്ചിച്ചോ? പൊലീസില്‍ പരാതി നല്‍കി നടന്‍

നിര്‍മ്മാതാവ് ആര്‍ ബി ചൗധരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി തമിഴ് നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും പണയവസ്തുക്കള്‍ മടക്കി തരുന്നില്ല എന്നാരോപിച്ചാണ് പരാതി. വിശാല്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇരുമ്പുതുറൈ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നിര്‍മ്മാതാവിന് നിന്ന് വായ്പ വാങ്ങിയത്. വീടിന്റെ ആധാരവും മറ്റു രേഖകളുമാണ് ഈടായി നല്‍കിയത്. പണം തിരികെ കൊടുത്തിട്ടും രേഖകള്‍ മടക്കി നല്‍കുന്നില്ല. അവ കാണാനില്ല എന്നാണ് ആര്‍ ബി ചൗധരി പറയുന്നത്. ഇതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു.

ടി നഗര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. നടന്റെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker