KeralaNEWS

എവിടെ സാംസ്‌കാരിക സിംഹങ്ങള്‍…? എവിടെ വിമോചനനായകര്‍…? നികേഷിന്റെ പ്രസ്താവന തിരിഞ്ഞുകൊത്തുന്നു

‘ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ…’ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോടുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന്റെ ഈ ചോദ്യമാണ് കേരളം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത്.
ഈ ജാത്യാധിക്ഷേപത്തെ പല മേഖലയിലുള്ളവരും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നു.
ചിലര്‍ മാനത്തിന്റെ വാത്മീകത്തിലൊളിച്ചു.
എഴുത്തുകാരനും പ്രസാദകനും സാംസ്‌കാരിക പ്രര്‍ത്തകനുമായ പ്രതാപന്‍ തായാട്ടിന്റെ പ്രതികരണമാണ് ചുവടെ:

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ
എവിടെ ജോണ്‍?
എന്ന കവിതയെ ഓര്‍മ്മിച്ച്.
– പ്രതാപന്‍ തായാട്ട്

‘എവിടെ ബെന്യാമിന്‍?
എവിടെ ശാരദക്കുട്ടി?
എവിടെ മറ്റു സാഹിത്യവേഷങ്ങള്‍?

എവിടെ ഉണ്ണിക്കൃഷ്ണന്‍?
എവിടെ രണ്‍ജിപണിക്കര്‍?
എവിടെ മറ്റു സിനിമാവേഷങ്ങള്‍?

എവിടെ പാര്‍വ്വതി?
എവിടെ മാലാപാര്‍വ്വതി?
എവിടെ മറ്റു ഗ്ലാമര്‍വേഷങ്ങള്‍?

‘ജാത്യാലുള്ളത് തൂത്താല്‍ പോകുമോ?’
ഈ ചോദ്യം ഒരു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ നാവില്‍ നിന്നുതിര്‍ന്നിട്ട് മണിക്കൂറുകള്‍ ഏറെക്കഴിഞ്ഞു. (എം.വി. നികേഷ് കുമാറിന്റെ ചോദ്യം കെ.സുധാകരനോട്. നികേഷ്, സുധാകരനെ ജാത്യാധിക്ഷേപം ചെയ്തതല്ല. കേരളം അങ്ങിനെ കാണുന്നുമില്ല. പക്ഷെ അപരിഷ്‌കൃതമായ ഈ ഉപമ തീര്‍ത്തും വഷളും നികൃഷ്ടവുമാണ്.)

മാടായിലെ തെമ്മാടി എന്നൊരു വിളിപ്പേര്
എം.വി രാഘവന് എഴുപതുകളിലുണ്ടായിരുന്നു.
രാഷ്ട്രീയ മാടമ്പിത്തരത്തിനൊപ്പം
സാമുദായിക മാടമ്പിത്തരവും ഉള്‍ച്ചേര്‍ന്നത്. നികേഷ്‌കുമാറിന് തന്റെയുള്ളിലുള്ള നമ്പ്യാരെ മെരുക്കിയെടുക്കാന്‍ കാലം ഇത്രയും സഞ്ചരിച്ചിട്ടും കഴിഞ്ഞില്ലല്ലോ, കഷ്ടം.

ഒരു വലതുപക്ഷ പത്രപ്രവര്‍ത്തകന്‍
ഒരു ഇടതുപക്ഷ നേതാവിനോട്
ഈ ഉപമ പറഞ്ഞാല്‍ എന്താവുമായിരുന്നു സ്ഥിതിഗതികള്‍.
സാഹിത്യക്കുട്ടന്മാര്‍ നിരനിരയായി ഇറങ്ങുന്ന കാഴ്ച കാണാമായിരുന്നു.
എത്ര അനാഥമാകുന്നു നമ്മുടെ സാംസ്‌കാരിക-സാമൂഹിക രംഗം…’

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker