KeralaNEWS

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തത്സമയ ഫോണ്‍ ഇന്‍ പരിപാടി വെള്ളിയാഴ്ച നടക്കും

പൊതുജനങ്ങളുമായി സംവദിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തത്സമയ ഫോണ്‍ ഇന്‍ പരിപാടി വെള്ളിയാഴ്ച നടക്കും.വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ
പൊതുജനങ്ങള്‍ക്ക് മന്ത്രിയെ വിളിക്കാം.
18004257771 ( ടോള്‍ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.പൊതുമരാമത്ത് പ്രവൃത്തികളില്‍ പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനാണ് തത്സമയ ഫോണ്‍ ഇന്‍ പരിപാടി. പരാതികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടിയാണ് ഇത്. പരാതികളിന്മേല്‍ തദവസരത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്യും. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് മന്ത്രിയുടെ ഫോണ്‍ ഇന്‍ പരിപാടി നടക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളിലും ലഭിച്ച ഭൂരിഭാഗം പരാതികളിലും തീരുമാനങ്ങള്‍ എടുത്തു. ചില പരാതികളില്‍ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker