LIFENEWS

മുടി തഴച്ചുവളരാന്‍ ഓയില്‍ മസാജ് ചെയ്യേണ്ടത് ഇങ്ങനെ

യുവതികള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായിരിക്കും. ഓയില്‍ മസാജ് കൊണ്ട് ഈ ഭയത്തെ പൂര്‍ണമായും അകറ്റാം എന്നതാണ് യാഥാര്‍ത്ഥ്യം. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണയോ, വെളിച്ചെണ്ണയോ ഉപയോഗിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുകയാണ് വേണ്ടത്.കൈവിരലുകളുടെ അഗ്രഭാഗത്ത് എണ്ണ പുരട്ടിയ ശേഷം മുടിയിഴകള്‍ വകഞ്ഞുമാറ്റി തലയോട്ടിയില്‍ എത്തുന്ന രീതിയിലായിരിക്കണം മസാജ്. തല മുഴുവന്‍ ഈ രീതിയില്‍ മസാജ് ചെയ്യണം. ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതും തലമുടി തഴച്ചുവളരാന്‍ കാരണമാകും. എണ്ണ ചൂടാക്കി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലം കിട്ടും. മസാജിന് ശേഷം ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രമേ കഴുകിക്കളയാന്‍ പാടുള്ളൂ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker