NEWSYouth

ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ടാസ്‌കുമായി ചാക്കോച്ചന്‍

ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന്‍ ചലഞ്ചിലെ ആദ്യ ദിന ടാസ്‌കുമായി കുഞ്ചാക്കോ ബോബന്‍. കൊവിഡ് നമ്മളെ എല്ലാവരെയും സാമ്പത്തികമായി ഏറെ ബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരെ നമ്മള്‍ എത്രമാത്രം കെയര്‍ ചെയ്യുന്നുവെന്ന് അറിയിക്കുക എന്നത് ആണ് ആദ്യ ദിന ടാസ്‌ക്. ഒപ്പം താന്‍ ചെയ്ത സഹായത്തെക്കുറിച്ചും താരം സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചാക്കോച്ചന്‍ ചലഞ്ച് എന്ന പുതിയ പദ്ധതിയുമായി താരം എത്തിയത്. താന്‍ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ജൂണ്‍ 16 വരെ ഈ ചലഞ്ച് തുടരുമെന്നും താരം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker