NEWSSports

ആ വെടിക്കെട്ടിനു പിന്നിലുള്ള വെളിപ്പെടുത്തലുമായി യുവി

പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മധുരതരമായ ഓര്‍മയാണ്. ചെറുക്രിക്കറ്റിന്റെ ആദ്യ ലോകകപ്പ് കിരീടം തന്നെ നേടാനായതു കൂടാതെ ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തിന് അന്ന് ഉടമയായതും ഒരിന്ത്യന്‍ താരമാണ്.ടി20 ക്രിക്കറ്റില്‍ ഒരോവറിലെ ആറു പന്തും സിക്സര്‍ പറത്തുന്ന ആദ്യ താരമായി യുവ്രാജ് സിങ് മാറിയത് ആ ലോകകപ്പിലായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റിയുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു ആ പ്രകടനം.ബ്രോഡിനെതിരേ യുവിയുടെ ബാറ്റിങ് വിരുന്നു പോലെ തന്നെ ശ്രദ്ധേയമായിരുന്നു അതിനു തൊട്ടുമുമ്പ് ഇംഗ്ലീഷ് താരം ആന്‍ഡ്രൂ ഫ്ളിന്റോഫുമായി നടന്ന വാക്പോര്. ഫ്ളിന്റോഫിന്റെ പ്രകോപനമാണ് യുവിയുടെ പ്രകടനത്തിനു പിന്നില്‍ എന്ന് അന്നു തന്നെ വ്യക്തമായതാണ്.ഇപ്പോള്‍ അന്ന് തങ്ങള്‍ക്കിടയില്‍ ഉണ്ടായ സംഭാഷണം എന്തായിരുന്നുവെന്നു വെളിപ്പെടുത്തുകയാണ് യുവി. ’22 യാണ്‍സ് വിത്ത് ഗൗരവ് കപൂര്‍” എന്ന പോഡ്കാസ്റ്റിലായിരുന്നു യുവിയുടെ വെളിപ്പെടുത്തല്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker