KeralaNEWS

കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പി. ജയരാജന്‍: ഇത് തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോഴുള്ള കുറ്റവാളിയുടെ വെപ്രാളം

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചെന്ന ആക്ഷേപത്തിന് മറുപടി പറയാൻ ബാധ്യസ്ഥനായ സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് പ്രസീത അഴീക്കോടും താനുമായുള്ള കൂടിക്കാഴ്ചയുടെ കഥയുമായി വരുന്നത്. ഈ ആരോപണം അപ്രസക്തമാണ്, പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് മറുപടി പറയണം കെ സുരേന്ദ്രൻ. തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങളെന്നും ജയരാജൻ പ്രതികരിച്ചു.

പക്ഷേ ഇതുകൊണ്ടൊന്നും ബി.ജെ.പി രക്ഷപ്പെടാൻ പോകുന്നില്ല. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചത്. ആർ.എസ്.എസിനും ഇക്കാര്യത്തിൽ പങ്കുണ്ട്. ഗൗരവതരമായ ആക്ഷേപങ്ങളാണ് പ്രസീത ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് സുരേന്ദ്രനാണ്. പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയതിന് സുരേന്ദ്രൻ തെളിവുമായി വരുമ്പോൾ മറുപടി നൽകാമെന്നും ജയരാജൻ പറഞ്ഞു. കെ. സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ജെ.ആർ.പി നേതാവ് പ്രസീതയും രംഗത്തെത്തി. പി.ജയരാജനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് പ്രസീതയും പ്രതികരിച്ചിട്ടുണ്ട്.

സി.കെ.ജാനു വിവാദം, പ്രസീതയും സിപിഎം നേതാവ് പി.ജയരാജനും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ വാദം. ഇതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
[

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker