IndiaNEWS

സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിച്ച് തെലുങ്ക് നടന്‍ മഹേഷ് ബാബു

സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിച്ച് തെലുങ്ക് നടന്‍ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്കാണ് താരം വാക്സിന്‍ എത്തിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

‘ബുറുപലേമില്‍ ഏഴ് ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് കഴിഞ്ഞു.ഞങ്ങളുടെ ഗ്രാമത്തില്‍ വാക്സിനേഷന്‍ നടത്തിയതില്‍ സന്തോഷം. നന്ദി മഹേഷ്, ഒപ്പം വാക്സിനേഷന്‍ സ്വീകരിക്കാന്‍ എത്തിയ എല്ലാ ഗ്രാമവാസികള്‍ക്കും. വാക്സിനേഷന്‍ ഈ മണിക്കൂറിന്റെ ആവശ്യകതയാണ്. എല്ലാവരും സ്വീകരിക്കുക’, നമ്രത ശിരോദ്കര്‍ കുറിച്ചു. വാക്‌സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്തിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker