LIFESportsTRENDING

ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍.

ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍.

തുടരെ മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ 5 ഏകദിനങ്ങളുടെ പരമ്ബര കിവീസ് വനിതകള്‍ കൈപ്പിടിയിലൊതുക്കി. 280 റണ്‍സ് പിന്തുടര്‍ന്നാണ് കിവീസിന്റെ ജയം.

279 റൺസായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ 67 റണ്‍സ് നേടിയ അമേലിയ കെര്‍, 59 റണ്‍സ് എടുത്ത ആമി സറ്റെര്‍വെയ്റ്റ്, 52 പന്തില്‍ നിന്ന് 64 റണ്‍സ് അടിച്ച ലൗറന്‍ ഡൗണ്‍ എന്നിവരുടെ മികവില്‍ ന്യൂസിലന്റ് ജയിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ വിജയമായിരുന്നു അവരുടേത്.

ഇന്ത്യക്ക് വേണ്ടി ദീപ്തിയും മേഘ്‌നയും ഷഫലിയും അര്‍ധ ശതകം കണ്ടെത്തിയിരുന്നു. മേഘ്‌ന 61 റണ്‍സും ഷഫാലി 51 റണ്‍സും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 69 റണ്‍സും എടുത്തു.

ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടന്ന ഒരു ടി20യിലും ഇന്ത്യ തോറ്റിരുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് എതിരായ പരമ്പബര. എന്നാല്‍ ഇവിടെ തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ ടീം.

Back to top button
error: