KeralaNEWS

സുരേന്ദ്രന്റെ കസേര തെറിക്കും: ആനന്ദബോസ് റിപ്പോര്‍ട്ടിലും നേതൃമാറ്റം മാത്രം പരിഹാരം

സി.വി ആനന്ദബോസ്, സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പഠിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ റിപ്പോർട്ടിൽ കെ. സുരേന്ദ്രന്റെ നേതൃമാറ്റം വേണമെന്ന് ശക്തമായി ശുപാർശ ചെയ്തിട്ടുണ്ടെന്നു സൂചന. സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികൾ ആനന്ദബോസിന് നേരിട്ടും ഇമെയിൽ വഴിയും അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങൾ, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോർട്ടാണ് ആനന്ദബോസ് മോദിക്ക് സമർപ്പിച്ചിരിക്കുന്നത്. സുരേന്ദ്രൻ നേതൃത്വത്തിൽ തുടരുന്നത് സംബന്ധിച്ച സംഘടനാകാര്യത്തിലും ആനന്ദബോസ് ശുപാർശ നൽകിയിട്ടുണ്ട്. നേതൃമാറ്റ വിഷയത്തിൽ സംസ്ഥാന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർക്ക് പറയാനുള്ളത് ആനന്ദബോസ് സശ്രന്ധം കേട്ടിരുന്നു.

സാധാരണ ബി.ജെ.പി പ്രവർത്തകർ, നേതാക്കളുടെ ഡ്രൈവർമാർ തുടങ്ങി വിവിധതലത്തിലുള്ളവരുടെ അഭിപ്രായവും അദ്ദേഹം സ്വരൂപിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ നേതൃമാറ്റം വേണമെന്നും വേണ്ടെന്നുമുള്ള ആവശ്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ എല്ലാ തലങ്ങളിൽനിന്നും ആനന്ദബോസിന്റെ മുന്നിലെത്തി. ഇവയെല്ലാം പരിശോധിച്ച് നേതൃമാറ്റത്തെ കുറിച്ചുള്ള തന്റെ ശുപാർശ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രിക്ക് നൽകിയതെന്ന് ആനന്ദബോസ് മാതൃഭൂമി മാധ്യമങ്ങളോടു പറഞ്ഞു.
എന്തായാലും ആനന്ദബോസിന്റെ റിപ്പോർട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker