KeralaNEWS

ലാബ് ഉടമകൾ സർക്കാരിനെതിരെ,കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊവിഡ് പരിശോധനയായ ആര്‍.ടി.പി.സിആറിന്റെ നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആര്‍.ടി.പി. സി.ആറും മറ്റും ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നും ലാബുടമകള്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും വിമാനത്താവളങ്ങളില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരംസേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നതെന്നും ലാബുടമകള്‍ വാദിച്ചു. എന്നാൽ സര്‍ക്കാര്‍ ഇപ്പോള്‍ ഇത് ചൂഷണം ചെയ്യുകയാണെന്നും ലാബുടമകള്‍ കോടതിയില്‍ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കിലാണ് പരിശോധന നടത്തുന്നതെന്ന് കോടതി ചൂണ്ടികാട്ടി. എന്നാല്‍ സബ്സിഡി നല്‍കുന്നത് കൊണ്ടാകാം ഈ സംസ്ഥാനങ്ങളില്‍ നിരക്ക് കുറഞ്ഞതെന്നായിരുന്നു ലാബുടമകളുടെ മറുപടി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker