LIFEMovie

” ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ നീ എല്ലാവരെയും സ്‌നേഹിക്കുക…” സിത്താര മകൾ ഋതുവിനോട്…

അനുഗ്രഹീതയായ ഗായിക, നടി, സാമൂഹിക പ്രശ്നങ്ങളോട് ശക്തമായി പ്രതികരിക്കുന്ന സോഷ്യൽ അക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം മലയാളിക്കു പ്രിയങ്കരിയാണ് സിതാര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ നടി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും ശോഭിക്കുന്നു.

 

ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം. സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. അമ്മയും മകളുമൊത്തുള്ള വീഡിയോകളൊക്കെ ആരാധകരുമായി സിത്താര പങ്കുവയ്ക്കാറുണ്ട്. ഉയരെയിലെ ‘നീ മുകിലോ’ എന്ന പാട്ട് ശ്രദ്ധേയമായി മാറിയിരുന്നു. കൂടാതെ മുൻപ് സിത്താരയ്‌ക്കൊപ്പം കൺകൾ നീയേ കാട്രൂം നീയേ എന്ന പാട്ടിലും ഇരുവരും എത്തിയിരുന്നു.

ഇപ്പോഴിതാ ജന്മദിനത്തിൽ മകളോട് അമ്മ സിത്താര കൃഷ്ണകുമാർ പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. “ഈ ജന്മദിനത്തിൽ അമ്മ നിന്നോട് പറയട്ടേ എല്ലാവരേയും സ്‌നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്‌നേഹിക്കുമ്പോൾ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനിൽക്കും. സിൻഡ്രില്ലയുടെ അവളുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകൾ കുഞ്ഞുമണി…” സിത്താര വീഡിയോയിൽ ഇങ്ങനെയാണ് പറയുന്നത്. നിരവധിപ്പേരാണ് സിത്താരക്കും മകൾ സാവൻ ഋതുവിനും ആശംസയുമായെത്തുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker